ഇരുട്ടിന്‍റെ ഇലയനക്കം കേട്ട്
ഉറങ്ങാത്തോരാള്‍കാത്തിരുപ്പുണ്ട്
ഒരുകാറ്റുറഞ്ഞു തുള്ളി
രാത്രിയെച്ചുട്ടെരിക്കുന്നുണ്ട്
ഉറങ്ങാത്തോരാള്‍കാത്തിരുപ്പുണ്ട്
ഒരുകാറ്റുറഞ്ഞു തുള്ളി
രാത്രിയെച്ചുട്ടെരിക്കുന്നുണ്ട്
വേവലാതികള്‍ ഉയിര്‍ത്തെഴുന്നേറ്റു
നാനാ ദിക്കിലേക്കുമോടുന്നുണ്ട്
രക്ഷയുടെ കവചമണിഞ്ഞോരാള്‍
ചുവരിലോരാണിമേല്‍ തൂങ്ങുന്നുണ്ട്
നാനാ ദിക്കിലേക്കുമോടുന്നുണ്ട്
രക്ഷയുടെ കവചമണിഞ്ഞോരാള്‍
ചുവരിലോരാണിമേല്‍ തൂങ്ങുന്നുണ്ട്
നിലവിളിയോച്ചകള്‍ ഭിത്തിയില്‍ തട്ടി
നിലത്താകെ പടരുന്നുണ്ട് ..
വിഹ്വലമായൊരു നിശ്വാസധാര
അലമുറയായോഴുകുന്നുണ്ട് ..
അകമുറികളിലിപ്പോള്‍ തേങ്ങലുകള്‍
പതിയെ പതിയെ നില്ക്കുന്നുണ്ട്
നിലത്താകെ പടരുന്നുണ്ട് ..
വിഹ്വലമായൊരു നിശ്വാസധാര
അലമുറയായോഴുകുന്നുണ്ട് ..
അകമുറികളിലിപ്പോള്‍ തേങ്ങലുകള്‍
പതിയെ പതിയെ നില്ക്കുന്നുണ്ട്
No comments:
Post a Comment