Wednesday, August 20, 2014

മടക്കം

ഇനി മടങ്ങി പോകാം
ജീവിതത്തിലെ വര്‍ണ്ണങ്ങള്‍ മറന്ന്
കണ്ടു തീര്‍ന്ന സ്വപ്നങ്ങളെ തഴഞ്ഞു
ഇനി മടങ്ങി പോകാം
ആരും പിന്‍ വിളി വിളിക്കില്ല
ആരും കൂട്ട് വരില്ല ,
ഭയപ്പാടില്ലാതെഇനി മടങ്ങാം
ഒരു ശബ്ദവും ഇനി അലോസര പെടുത്തില്ല
ഒരാളും പരിഹസിക്കില്ല
ഒരിക്കലും തടയില്ല
ഇനി മടങ്ങി പോകാം

1 comment:

  1. ഇത്രനാളും ആരുടേയും കണ്ണില്‍പ്പെടാതെ ഇരുന്നുവല്ലോ!!!
    അര്‍ത്ഥവത്തായ വരികള്‍
    ആശംസകള്‍

    ReplyDelete